---
title: "ഹാട്രിക്ക് എ ഗ്രേഡ്; ഇഷാനി ദിലീപ് ഓട്ടം തുള്ളലിൽ അരങ്ങ് തകർത്തു"
english_title: "Ishani Dileep's Ottom Thullalil smashes the stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336588/Ishani-Dileep's-Ottom-Thullal-smashes-the stage-NEW"
published_at: "2026-01-16T09:51:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969bf0c0adfd_TRU22.jpg"
keywords: []
---

# ഹാട്രിക്ക് എ ഗ്രേഡ്; ഇഷാനി ദിലീപ് ഓട്ടം തുള്ളലിൽ അരങ്ങ് തകർത്തു

> **Lead Summary:** > **തൃശ്ശൂർ:[ [truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടം തുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾ അനുഭവിച്ച ദുരിതങ്ങൾ ഏറെ . മത്സരാർത്ഥികൾക്ക് ഒരുക്കിയ "അണിയറ "ഏറെ പരിമിതികളുണ്ടായിരുന്നു.

## Article Content

> **തൃശ്ശൂർ:[ [truevisionnews.com]] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടം തുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾ അനുഭവിച്ച ദുരിതങ്ങൾ ഏറെ . മത്സരാർത്ഥികൾക്ക് ഒരുക്കിയ "അണിയറ "ഏറെ പരിമിതികളുണ്ടായിരുന്നു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ ഏറെ ബുദ്ധിമുട്ടി. ഇതൊന്നും ഇഷാനി ദിലീപിൻ്റെ ഹാട്രിക്ക് വിജയത്തിന് തടസമായില്ല. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഓട്ടം തുള്ളൽ മത്സര വിഭാഗത്തിൽ ചൊക്ലി രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ( സയൻസ്) വിദ്യാർത്ഥിനി ഇഷാനി ദിലീപ് എ ഗ്രേഡ് നേടി തുടർച്ചയായ മൂന്നാം ജയം ഉറപ്പിച്ചു.

> മഹാഭാരതത്തിലെ " ഘോഷയാത്ര എന്ന ഭാഗമാണ് അവതരിപ്പിച്ചത്. വനവാസത്തിന് പോയ പാണ്ഡവരുടെ വിവരങ്ങൾ അറിയാൻ ദുര്യോധനൻ വനത്തിലേക്ക് പോകുന്നതും അവർ ഉപയോഗിക്കുന്ന കുളത്തിൽ വിഷം ചേർക്കുന്നതും ചിത്രസേൻ ഇത് കാണുന്നതും.

ഈ കഥാ ഭാഗമാണ് അവതരിപ്പിച്ചത്. കലാമണ്ഡലം മഹേന്ദ്രനാണ് പരിശീലകൻ. വടക്കേ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊക്കെ ഇഷാനി ഓട്ടം തുളളൽ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിവിധ വിദ്യാലയങ്ങളിലും പൊതുവേദികളിലും ഇഷാനി ലഹരി വിരുദ്ധ ഓട്ടം തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.

വാട്ടർ അതോറിറ്റി ജീവനക്കാരനായ ദിലീപിന്റെയും രജിഷയുടേയും മകളാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336588/Ishani-Dileep's-Ottom-Thullal-smashes-the stage-NEW)